Connect with us

Covid19

കൊവിഡ് ബാധിച്ച് സഊദിയില്‍ പത്ത് പേര്‍ കൂടി മരിച്ചു; 25,714 പേര്‍ ചികിത്സയില്‍

Published

|

Last Updated

ദമാം | കൊവിഡ് ബാധിച്ച് സഊദിയില്‍ പത്ത് പേര്‍ കൂടി മരിച്ചു. 1,793 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശികളും ഒരാള്‍ സ്വദേശിയുമാണ്. മക്കയില്‍ അഞ്ച് പേരും ജിദ്ദയില്‍ രണ്ട് പേരും റിയാദ്, മദീന, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതോടെ, മക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 ശതമാനം വിദേശികളും 25 ശതമാനം സ്വദേശികളുമാണ്.

വ്യാഴാഴ്ച 1,015 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 7,798 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് 33,731 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 25,714 പേരില്‍ 145 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗബാധിതരിലും മരണ നിരക്കിലും വിദേശികളാണ് കൂടുതലുള്ളത്. അതിനിടെ, ആരോഗ്യ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ഫീല്‍ഡ് പരിശോധന മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചു. ലേബര്‍ ക്യാമ്പുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മദീന (396), ജിദ്ദ (315), മക്ക (254), റിയാദ് (194), ദമാം (171), അല്‍ -ഖോബാര്‍ (120), ജുബൈല്‍ (48), ഹുഫൂഫ് (40), അല്‍ -ഖത്തീഫ് (40), ത്വാഇഫ് (63) യാമ്പു (32), റാസ് തനുര (20), സബിയ (16), തബൂക്ക് (14), വാദി ഹര്‍ഫ(13), ഉനൈസ (10), ബൈഷ് (10), അല്‍-ദിരിയ (10), ഹബ്ദാന്‍ (8), ഹഫര്‍ അല്‍-ബാത്തിന്‍ (6), അല്‍-എസ് (5), അല്‍-ഖര്‍ജ് (5), സല്‍വ (4), അല്‍-ഖുറയ്യാത്ത് (4), ബുറൈദ (3), ഖമിസ് മുശൈത്ത് (2), അല്‍ മജാരിദ (2), അബ് ഖൈക്ക് (2), ദഹ്റാന്‍ (2) സഫ്വ (2), ഉംലൂജ് (2), അല്‍-ജാഫര്‍ (1), അല്‍-മദ്നബ് (1), അല്‍-ബുക്കറിയ (1), റാബി (1) ), ഹദ്ദ (1), അല്‍-ദൈര്‍ (1), അല്‍-മജ്മ(1) എന്നീ പ്രദേശങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.