Connect with us

National

വിശാഖപട്ടണം വിഷവാതക ദുരന്തം: മരണം 11 ആയി

Published

|

Last Updated

അമരാവതി  | ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്നു. എല്‍ ജി പോളിമര്‍ കമ്പനിയിലുണ്ടായ ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ പതിനൊന്ന്‌ പേര്‍ മരിച്ചു. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. 200 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരത്തോളം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്‌. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ വിശാഖ പട്ടണത്തിലെ ആര്‍ ആര്‍ വെങ്കടപുരം എന്ന ഗ്രാമത്തിലാണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയിരുന്നു. വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളലിലൂടെ പരിസരപ്രദേശത്തേക്കും ഫാക്ടറിയിലും വ്യാപിക്കുകയായിരുന്നു.

വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗോപാല്‍പുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച 20 ഓളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പോലീസ് നടത്തുണ്ടെങ്കിലും വീടുകളില്‍ പലതില്‍ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .

മാത്രമല്ല കിലോമീറ്ററുകള്‍ നടന്ന് ഗ്രാമങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാന്‍ കഴിയാത്ത അവസ്ഥ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാല്‍പുരത്തെ തെരുവുകളില്‍ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെരുവുകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.

ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. 2000 മെട്രിക് ടണിലധികം രാസവസതുക്കള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. വിഷവാതക ചോര്‍ച്ച ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് പോാലീസും ആരോഗ്യ പ്രവര്‍ത്തകരും.

Latest