Connect with us

Covid19

കൊവിഡ്: സഊദിയില്‍ ഒമ്പതു പേര്‍ കൂടി മരിച്ചു, രോഗം സ്ഥിരീകരിച്ചത് 1,687 പേര്‍ക്ക്

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒമ്പതു പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 209 ആയി. 1,687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ചവരില്‍ എട്ടുപേര്‍ വിദേശികളും ഒരാള്‍ സ്വദേശിയുമാണ്. ജിദ്ദ, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലാണ് വിദേശികളുടെ മരണം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 1,322 പേരുടെ അസുഖം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 6,783 ആയി. കൊവിഡ് ബാധിച്ച് 24,946 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 137 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കൊവിഡ് ബാധിതരില്‍ 80 ശതമാനം വിദേശികളും 20 ശതമാനം സ്വദേശികളും ആണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തത്തുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 365,093 കൊവിഡ് ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഫീല്‍ഡ് പരിശോധന ഇരുപത് ദിവസം പിന്നിട്ടതോടെയാണ് കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്.

ജിദ്ദ- 312, മക്ക- 308, മദീന- 292, ത്വാഇഫ്- 163, റിയാദ്- 149, ജുബൈല്‍- 93, ദമാം- 84, അല്‍-ഹുഫൂഫ്- 53, അല്‍-ഖോബാര്‍- 30 ,തബൂക്ക്- 28, സബിയ- 22 ,യാമ്പു- 21, അല്‍-ഖുന്‍ഫൂദ- 18, അല്‍-ദിരിയ- 16, അല്‍ മുര്‍ജ്- 11, അമാല്‍ജ്- 9, ഖമിസ് മുഷൈത്- 7, ദുര്‍മ- 5 , മഹായില്‍ ആസിര്‍- 4, ദ ഹ്റാന്‍- 4, അല്‍-ഖര്‍ജ്- 4, അല്‍-ജാഫര്‍- 3, അല്‍-ഖത്തീഫ്- 3, അല്‍-ഒലയ- 3, ബുറൈദ- 3, അല്‍ മിദ്‌നബ്- 3, സബ്ത്ത് അല്‍-അലയ- 3, കിയ- 3, ദിബ- 3, റഫ്അ- 3, ബിഷ- 2 ,അല്‍-ലൈത്ത്- 2, അദാം- 2, അല്‍-ഖഫ്ജി- 1, സാല്‍വ- 1, അല്‍ ബദാഇ- 1, വാദി അല്‍ഫറ- 1, മൈസാന്‍- 1, അല്‍ കാമില്‍- 1, അല്‍ ഗസാല- 1 , അറാര്‍- 1, ലൈല- 1 എന്നിവിടങ്ങളിലാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Latest