Connect with us

Kerala

പുതിയ വ്യവസായങ്ങള്‍ക്ക് ഒരാഴ്ചക്കകം ഉപാധികളോട് അനുമതി; മൂന്ന് ജില്ലകളെ ബന്ധപ്പെടുത്തി ലോജിസ്റ്റിക് പാര്‍ക്ക് വരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് അനുമതി എന്നിവ ഒരാഴ്ചക്കകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയാവും അനുമതി നല്‍കുക. ഒരു വര്‍ഷത്തിനകം സംരംഭകന്‍ നടപടിക്രമം പൂര്‍ത്തിയാക്കണം. പോരായ്മകള്‍ തിരുത്താന്‍ അവസരം നല്‍കും. സര്‍ക്കാര്‍ ഇളവുകള്‍ക്ക് റേറ്റിങ് മാനദണ്ഡമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ മറ്റേതിനേക്കാളും ശക്തമാണെന്ന് കൊവിഡ് കാലം തെളിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ട്. ഇപ്പോള്‍ അപേക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കും

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ റെയില്‍, റോഡ്, വിമാന സര്‍വീസുകള്‍ ബന്ധപ്പെടുത്തി വിവിധ ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. അഴീക്കല്‍ തുറമുഖത്തെ വലിയ തോതില്‍ ചരക്കു നീക്കങ്ങള്‍ക്കായി വികസിപ്പിക്കും. ഉത്തര കേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും. വ്യവസായ മുതല്‍മുടക്കിന് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഒരുക്കും. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ റാങ്കിങ് ഉണ്ടാകും. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും റാങ്കിങ് പരിഗണിച്ചാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Latest