Kerala
അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടും
തിരുവനന്തപുരം | അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം ആയിരത്തിലധികം അതിഥി തൊഴിലാളികളമുായി ഒരു ട്രെയിന്‍ ആലുവയില്‍നിന്നും ഒഡീഷയിലേക്ക് തിരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ നിന്ന് മാത്രമാവും അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകള്‍ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് യാത്ര.
---- facebook comment plugin here -----







