Connect with us

Covid19

കൊവിഡ് വ്യാപനത്തിന് ഏതെങ്കിലും മതവിഭാഗം ഉത്തരവാദികളല്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തിന് ഏതെങ്കിലും മതവിഭാഗമോ പ്രദേശമോ വ്യക്തികളോ ഉത്തരവാദികളല്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രായം. കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കൊവിഡിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, പോലിസ് എന്നിവരെ അക്രമിക്കരുതെന്നും ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ നിങ്ങളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. രോഗം ഭേദമായവരില്‍ നിന്ന് വൈറസ് പകരില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ പ്രചാരണം അനിവാര്യമാണ്. ഇതിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നില്‍ക്കണം. ഈ പോരാട്ടം ഡോക്ടര്‍മാരോ രോഗികളോ മാത്രം ചെയ്യേണ്ടതല്ല, മറിച്ച് എല്ലാവരും ഒന്നിച്ച് ചെയ്യേണ്ടതാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് 22.17 ശതമാനമായി ഉയര്‍ന്നതായി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ 28 ദിവസത്തിനിടെ ഒറ്റ കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളുടെ എണ്ണം 16 ആയതായും അദ്ദേഹം പറഞ്ഞു. നേരത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളാണിത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ, കര്‍ണാടകത്തിലെ ദാവന്‍ഗെരെ, ബീഹാറിലെ ലഖി സരായ് എന്നീ ജില്ലകളാണ് ഈ ലിസ്റ്റില്‍ പുതായി ഉള്‍പ്പെട്ടത്.

അതേസമയം, നേരത്തെ 28 ദിവസം ഒറ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന രണ്ട് ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പിലിഭത്, പഞ്ചാബിലെ ശഹീത് ഭഗത് സിംഗ് നഗര്‍ എന്നിവയാണ് ഈ ജില്ലകള്‍. 14 ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജി്ല്ലകളുടെ എണ്ണം 85 ആയതായും ലവ് അഗവര്‍വാള്‍ അറിയിച്ചു.

Latest