Connect with us

Eduline

സൗജന്യ നിയമ പഠന പരിശീലനമൊരുക്കി വെഫി

Published

|

Last Updated

കോഴിക്കോട് | കേരളത്തിലും പുറത്തുമുള്ള വിവിധ നിയമ പഠന കേന്ദ്രങ്ങളിലെ പ്രവേശന പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി). ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് വിദ്യാർഥികളുടെ നിയമ പഠന സ്വപ്നങ്ങളുടെ സാക്ഷാത്കാരമൊരുക്കുന്നത്.
കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എൻട്രൻസ് എക്സാമിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകി വരുന്നത്. വെഫിക്ക് കീഴിലെ ലോഹബ്ബിൻ്റെ മേൽനോട്ടത്തിൽ
പ്രഗത്ഭരായ അഭിഭാഷകരും പരിശീലകരുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർഥികൾ നിലവിൽ സ്ഥിരം പഠിതാക്കളാണ്. ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, ഓഡിയോ & വീഡിയോ ക്ലാസ്സ്, ഇൻ്ററാക്ടീവ് സെഷനുകൾ എന്നിവയാണ് ലോ ഹബ്ബിൻ്റെ ഭാഗമായി നൽകി വരുന്നത്.

പരിശീലനത്തിന്റെ ഭാഗമായി ഓൺലൈൻ മോഡൽ ടെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ 19 ന് നടന്ന മാതൃകാ പരീക്ഷയിൽ നൗഫൽ എൻ (കൊല്ലം), അബ്ദുള്ള (കോഴിക്കോട്), റിസ് വാന ഫർഫീൻ (മലപ്പുറം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഘടകമാണ് വെഫി.
കൂടുതൽ വിവരങ്ങൾക്ക് 9846228943 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest