Connect with us

Covid19

കൊവിഡ്: ആറ് പേര്‍ കൂടി മരിച്ചു; 1,172 പേര്‍ക്കു കൂടി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ മരിച്ചു. ഇവരില്‍ നാലുപേര്‍ വിദേശികളാണ്. മക്കയിലും ജിദ്ദയിലുമായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 35 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. 24 മണിക്കൂറിനിടെ 1,172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,102 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 127 പേരാണ് മരിച്ചത്. വെള്ളിയാഴ്ച 124 പേര്‍കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 2,049 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 12,926 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 93 പേരുടെ നില ഗുരുതരമാണ്.

മദീന (272), മക്ക (242), ജിദ്ദ (210), റിയാദ് (131), ദമാം (46), ജുബൈല്‍ (45), ഹോഫുഫ് (40) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ അല്‍-ഖോബാര്‍ (30), ത്വാഇഫ് (21), ബിഷ (16), ബെയ്ഷ് (16), ഹഫര്‍ അല്‍-ബാത്തിന്‍ (13), അല്‍ ഹദ (10), ഉനൈസ (8), ഹാഇല്‍ (7), ബുറൈദ (6), റാബിഗ് (5), തുരൈബാന്‍ (5), സകാക (5), ജിസാന്‍ (4), സാഗര്‍ (4), യാമ്പു (3), മഹ്ദ് അല്‍ തഹാബ് (3), അല്‍-വാജ് (3), ദാബ (3), അബ്ഖൈഖ് (2), ഷാര്‍ദ (2), അല്‍-ഖുന്‍ഫുദ (2), അല്‍-ഖുറയ്യാത്ത് (2), അറാര്‍ (2), അല്‍-സുല്‍ഫി (2), അല്‍-ഖത്തീഫ്, അല്‍-ഹനകിയ, അല്‍ മോയ, അല്‍-ഖുറൈയ, ബല്‍-ജുര്‍ഷി, ഖുലൈസ്, തബര്‍ജല്‍, അല്‍ റാഫ്ഹ, അല്‍-മജ്മ, ഹോത്ത ബബനീ തമീം, ഹോത്ത സുദൈര്‍, അല്‍-മുസാഹ്മിയ എന്നിവിടങ്ങളില്‍ ഒന്നു വീതവും കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.

Latest