Connect with us

Business

റിലയന്‍ ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്ക് സ്വന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ടെലികോം മേഖലയിലെ വമ്പന്‍മാരായ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങി. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ വിപണി മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണിതെന്ന് റിലയന്‍സ് വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ തന്നെ മറ്റൊരു സ്ഥാപനമായ വാട്‌സാപ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്‍ര് സേവനം ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. നിലവില്‍ 400 മില്യണ്‍ ഡോളറില്‍പരം വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഫേസ്ബുക്കിന് സ്വന്തമാണ്. തുടങ്ങിയിട്ട് നാല് വര്‍ഷത്തിനുള്ളില്‍തന്നെ 388 മില്യണ്‍ ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചുവെന്നും റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു.

Latest