Connect with us

Gulf

'ലുലു മണി' വഴി ഇനി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമയക്കാം

Published

|

Last Updated

അബുദാബി | ഒമാനിലെ മുന്‍നിര ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ചിന്റെ മൊബൈല്‍ ആപ്പായ “ലുലു മണി” വഴി ഇനി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമയക്കാം. കോവിഡ് മൂലം രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പണമയക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണിത്.

ഏത് സമയത്തും ലോകത്തില്‍ എവിടേക്കും വേഗത്തില്‍ പണമയക്കാന്‍ ആപ്പില്‍ സംവിധാനമേര്‍പ്പെടുത്തിയതായി ലുലു എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണമയക്കുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശപ്രകാരമാണ് നടപടി. ഡിജിറ്റല്‍ റെമിറ്റന്‍സ് സേവനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഒരുക്കാന്‍ പുതിയ സാേങ്കതിക സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദീബ് പറഞ്ഞു. ഐ.ഒ.എസ്/ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലുലുമണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ കസ്റ്റമര്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-കെ.വൈ.സി നടപടിക്രമങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശപ്രകാരം ബ്രാഞ്ചുകള്‍ തുറക്കുന്നത് വരെ ലഘൂകരിച്ചിട്ടുണ്ട്. പണം അയക്കേണ്ടയാളുടെ വിവരങ്ങള്‍ നല്‍കിയ ശേഷം ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൂടി നല്‍കിയാല്‍ പണമയക്കാം. പണം അക്കൗണ്ടില്‍ ക്രെഡിറ്റ് രണ്ടുപേര്‍ക്കും എസ്.എം.എസ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.luluexchange.com/oman വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 968 9707 7214. ഇമെയില്‍: info@om.luluexchange.com