Connect with us

Ongoing News

ലോക്ക്ഡൗൺ ഇളവുകൾ: കേരളത്തിന്റെ തീരുമാനം മറ്റന്നാൾ

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ചുള്ള  സംസ്ഥാനത്തിന്റെ തീരുമാനം മറ്റന്നാൾ. ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം വ്യാഴ്ചത്തേക്ക് മാറ്റി.  കേന്ദ്രത്തിന്‍റെ ലോക്ക്ഡൗൺ  മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടുന്നതിനാൽ സംസ്ഥാനത്തിന്‍റെ ഇളവുകളില്‍ അതിനുശേഷമേ തീരുമാനമാകൂ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദമായ മാര്‍ഗനിര്‍ദ്ദേശം മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.  പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം ഏപ്രിൽ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.  സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ അനുവദിക്കാനാകുമെന്നാണ് വിലയിരുത്തല്‍.