Connect with us

Covid19

ആരോഗ്യനിലയില്‍ പുരോഗതി; ബോറിസ് ജോണ്‍സനെ ഐ സി യുവില്‍നിന്നും മാറ്റി

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് ബാധിതനായി ലണ്ടനിലെ സന്റെ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐ സി യുവില്‍നിന്ന് മാറ്റി. അതേ സമയം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരും.

വൈറസ് ബാധയെത്തുടര്‍ന്ന് 10 ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബോറിസ് ജോണ്‍സന്‍രെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും മെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ എഴുന്നേല്‍ക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും വെന്റെിലേറ്റര്‍ ആവശ്യമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.