Connect with us

Covid19

കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശിപാര്‍ശ ചെയ്യില്ല: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശിപാര്‍ശ ചെയ്യില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെയും തങ്ങള്‍ ഇത് നിര്‍ദ്ദേശിക്കില്ലെന്നും ഐ സി എം ആര്‍ ശാസ്ത്രജ്ഞനായ ആര്‍. ഗംഗാ കേട്കര്‍ പറഞ്ഞു. ഈ മരുന്ന് (ഹൈഡ്രോക്‌സിക്ലോറോക്വിന്‍) നിര്‍ബന്ധമായ ഒന്നല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് രോഗബാധയെ തടയുമോ എന്നത് പരിശോധനകള്‍ക്ക് ശേഷമെ അറിയാന്‍ കഴിയൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരില്‍ ഡോക്ടര്‍മാര്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നത് വരെ ഈ മരുന്ന് ആരോടും ഞങ്ങള്‍ നിര്‍ദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷം ഈ മരുന്നിന് ആവശ്യക്കാരേറിയിരുന്നു.
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ഐ സി എം ആര്‍ പറഞ്ഞു.