Connect with us

Kerala

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് പേര്‍ കൂടി കോഴിക്കോട് നിരീക്ഷണത്തില്‍

Published

|

Last Updated

കോഴിക്കോട്  | നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എട്ട് പേരെകൂടി കോഴിക്കോട് നിരീക്ഷണത്തിലാക്കി. പുതുതായി തിരിച്ചറിഞ്ഞ എട്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് കോവിഡ് കെയര്‍ സെന്ററിലേക്കാണ് മാറ്റിയത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശികളുടെ എണ്ണം 21 ആയി. ആദ്യം നിരീക്ഷണത്തിലാക്കിയ 13 പേരില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊല്ലത്ത് നിന്ന് നിസാമുദ്ദീനില്‍ പോയവരില്‍ ഒരാള്‍ക്ക് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവായതായാണ് വിവരം. അതേസമയം നിസാമുദ്ദീനില്‍ നിന്നും ധാരാവിയില്‍ പോയി മാര്‍ച്ച് 24 ന് ശേഷം കോഴിക്കോട് എത്തിയതായി മഹാരാഷ്ട്ര പോലീസ് പറയുന്നവരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ കോഴിക്കോട് നിരീക്ഷണത്തിലുള്ള ആരും ധാരാവിയില്‍ പോയതായി വിവരമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.