Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍കൂടി മരിച്ചു; മരണ സംഖ്യ 41 ആയി

Published

|

Last Updated

ദമാം  | സഊദിയില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,795 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മൂന്നുപേര്‍ മരണപെട്ടതോടെ രാജ്യത്തെ മരണ സംഖ്യ 41 ആയി

ചൊവ്വാഴ്ച മക്കയില്‍ രണ്ട് പേരും ഹുഫൂഫില്‍ ഒരാളുമാണ് മരണപ്പെട്ടത്. രോഗബാധിതരില്‍ 65 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ 615 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്.
രോഗബാധിതരില്‍ 2139 പേര്‍ ഇപ്പോഴും ചികിത്സയിലാണുള്ളത്

രോഗ വ്യാപനം തടയുന്നതിനും സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി മക്ക ,മദീന നഗരങ്ങള്‍ക്ക് പുറമെ കൂടുതല്‍ സ്ഥലങ്ങളില്‍ കര്‍ഫ്യു സമയം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു .റിയാദ്, ദമ്മാം, തബൂക്ക്, ദഹ്‌റാന്‍, ഹുഫൂഫ് ,ജിദ്ദ,ത്വാഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് സഊദി ആഭ്യന്തര മന്ത്രാലയം കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്

രാവിലെ ആറുമണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ ഭക്ഷ്യ സാധനങ്ങള്‍, മരുന്നുകള്‍ വാങ്ങുന്നതിനും മാത്രമാണ് മുതിര്‍ന്നവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. ആശുപത്രികള്‍,മെഡിക്കല്‍ ഷോപ്പുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബഖാലകള്‍ , പെട്രോള്‍ പമ്പ് ,ഗ്യാസ് സ്റ്റേഷനുകള്‍ ,ബേങ്ക്, മെയിന്റനന്‍സ് സര്‍വിസസ്,ഇലക്ട്രിക്കല്‍ , പ്ലംബിങ് ,എയര്‍ കണ്ടീഷന്‍ ,ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Latest