Connect with us

Saudi Arabia

വില്യം രാജകുമാരന്‍ അല്‍ ഉലയില്‍ സന്ദര്‍ശനം നടത്തി

സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരനോടൊത്തായിരുന്നു സന്ദര്‍ശനം

Published

|

Last Updated

റിയാദ്   | ത്രിദിന സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് രാജകുമാരന്‍ വില്യം ലോക പൈതൃക പട്ടിയകയില്‍ ഇടം നേടിയ പ്രാചീന നഗരങ്ങളിലൊന്നായ അല്‍ ഉലയിലും,ഷാരാന്‍ നേച്ചര്‍ റിസര്‍വിലെ വന്യജീവി -ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രവും സന്ദര്‍ശിച്ചു.

സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരനോടൊത്തായിരുന്നു സന്ദര്‍ശനം . പ്രദേശത്തെ വന്യജീവികളെ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുമായും വില്യം രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. യുനെസ്‌കോയുടെ പൈതൃക സ്ഥലമായ അല്‍ ഉല മലനിരകള്‍ക്കും താഴ്വരകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന പുരാതന നബാത്തിയന്‍ ശവകുടീരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്

അല്‍ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വില്യം രാജകുമാരനെ മദീന പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു

 

---- facebook comment plugin here -----

Latest