Connect with us

National

ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മുംബൈ | ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയില്‍ ധാരാവിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. 89 കാരനും ഇയാളുടെ മകനായ 40 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ധാരാവി. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുണിക്കട ഉടമയായ ഇയാള്‍ ഭാര്യ്ക്കും ആറു മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കോവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ധാരാവിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രദേശം മുഴുവന്‍ ക്വാറന്റീന്‍ ചെയ്യുന്ന നടപടികളുമായി ഭരണകൂടം രംഗത്തെത്തിയിരുന്നു.

ധാരാവിയിലെ പൊതുശുചിമുറി കുറഞ്ഞത് നൂറിലധികം പേര്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ മുറികളില്‍ പോലും പത്തുമുതല്‍ 12 പേര്‍ വരെയാണ് ഇവിടെ താമസിക്കുന്നത്.

Latest