Connect with us

Gulf

സഊദി-കുവൈത്ത് സംയുക്ത എണ്ണ കയറ്റുമതി തുടങ്ങി

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തിനും സഊദി അറേബ്യക്കും ഇടയിലുള്ള സംയുക്ത അതിര്‍ത്തി പ്രദേശമായ വഫ്രയില്‍ നിന്ന് എണ്ണ കയറ്റുമതി ആരംഭിച്ചതായി കുവൈത്ത് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിര്‍ത്തി വെച്ചിരുന്ന എണ്ണ ഉത്പാദനം പുനരാരംഭിക്കുന്നതിനായി കുവൈത്തും സഊദി അറേബ്യയും
2019 ഡിസംബറിലാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. പ്രതിദിനം 500,000 ബാരല്‍ അസംസ്‌കൃത എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്.

സഊദി ആറാംകോയുടെ കമ്പനിയായ അറാംകോ ഗള്‍ഫ് ഓപ്പറേഷന്‍സ് കമ്പനിയും , കുവൈത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിയുമായിരുന്നു 2014 വരെ ഉത്പാദന രംഗത്ത് ഉണ്ടായിരുന്നത്. തുടന്ന് ഇരു രാജ്യങ്ങളും പാരിസ്ഥിതിക ആശങ്കകള്‍ കാരണം അതിര്‍ത്തി പ്രദേശങ്ങമായ അല്‍ഖഫ്ജി , അല്‍വഫ്ര മേഖലകളില്‍ എണ്ണ ഉത്പാദനം നിര്‍ത്തി വെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 2020 അവസാനത്തോടെ പ്രതിദിനം 325,000 ബാരല്‍ ആയി ഉത്പ്പാദനം ഉയര്‍ത്താനാകുമെന്ന് കുവൈറ്റ് പെട്രോളിയം മന്ത്രാലം പ്രതീക്ഷ പ്രകടിപ്പിച്ചു.