Connect with us

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍ |  കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വാര്‍ഡില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് രക്ഷപ്പെട്ടത്. ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് പ്രതി ജയില്‍ ചാടിയത്.

കഴിഞ്ഞ മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍കോട് പഴയ ബസ്റ്റാന്റിന് സമീപത്തെ കാനറ ബേങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.