Connect with us

Covid19

കലാരംഗത്തെ രണ്ടുപേരുടെ ജീവന്‍ കൂടി കൊവിഡ് തട്ടിയെടുത്തു

Published

|

Last Updated

അമൃത്സര്‍ | കലാരംഗത്തെ രണ്ടു പ്രശസ്തരുടെ ജീവന്‍ കൂടി കൊവിഡ് വൈറസ് തട്ടിയെടുത്തു. പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിംഗ് (62), അമേരിക്കന്‍ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ (52) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു നിര്‍മല്‍ സിംഗിന്റെ അന്ത്യം. സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ “ഹുസൂരി രാഗി” ആയിരുന്ന അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയത്. അടുത്തിടെ, വിദേശത്തു നിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിംഗ് ഡല്‍ഹിയിലും ചണ്ഡീഗഢിലും നടന്ന മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മറ്റു ആറു പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വൈറസ് ബാധിച്ച് രണ്ടാഴ്ച മുമ്പാണ് ആദം ഷ്‌ലേസിങ്കര്‍ ചികിത്സ തേടിയത്. ബുധനാഴ്ച മരിച്ചു. ഗ്രാമി എമ്മി പുരസ്‌കാര ജേതാവായ ആദം ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനാണ്. ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Latest