Connect with us

Kerala

അതിര്‍ത്തി തര്‍ക്കം; ഹൈക്കോടതി ഇടക്കാല ഉത്തരവ് ഉടന്‍

Published

|

Last Updated

കൊച്ചി | കാസര്‍കോട് അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ആളുകളെ കേരളം, കര്‍ണാടകം എന്ന് വേര്‍തിരിച്ചു കാണാനാകില്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉടന്‍ പ്രഖ്യാപിക്കും. അതിര്‍ത്തി തുറക്കില്ലെന്ന നിലപാട് ന്യായമാണെന്നും ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമാണ് കര്‍ണാടകം വാദിച്ചത്.

മംഗലാപുരത്തും ഒമ്പത് കാസര്‍കോട്ട് നൂറും കൊവിഡ് രോഗികളുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കുക പ്രായോഗികമല്ല. കേന്ദ്ര നിര്‍ദേശം പാലിച്ചാണ് അതിര്‍ത്തി അടച്ചതെന്നും കര്‍ണാടകം കോടതിയില്‍ വാദിച്ചു.
പ്രശ്‌നത്തില്‍ ഇടപെടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സാവകാശം തേടിയിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

Latest