Connect with us

Saudi Arabia

സഊദിക്ക് നേരെ ഹൂത്തി ആക്രമണം : അമേരിക്ക അപലപിച്ചു

Published

|

Last Updated

റിയാദ്  |സഊദി അറേബ്യയിലെ പ്രധാന നഗരങ്ങള്‍ക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അമേരിക്ക അപലപിച്ചു.തലസ്ഥാനമായ റിയാദ് ജിസാന്‍ നഗരങ്ങള്‍ക്ക് നേരെയാണ് ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച് ആക്രമണം നടന്നത്. ആക്രമണ ശ്രമത്തെ സഊദി സൈന്യം പരാജയപ്പെടുത്തിയിരുന്നു .

കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നസമയത്ത് , നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കാന്‍ യമനിലെ ഹൂത്തി വിമതര്‍ നടത്തുന്നതെന്നും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതായും സഊദിയിലെ യുഎസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ് പറഞ്ഞു.

“തീവ്രവാദി ആക്രമണം” സഊദി അറേബ്യയില്‍ മാത്രമല്ല, ഗള്‍ഫ് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നെയ്ഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫും പറഞ്ഞു .തങ്ങളുടെ ഭൂമി സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും ജിസിസി പിന്തുണച്ചിരിക്കുകയാണ് .ഇത്തരം പ്രവൃത്തികളെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ എല്ലാ ഭീഷണികള്‍ക്കെതിരെയും സഊദിയോടപ്പം നില്‍ക്കുന്നുവെന്ന് യുഎഇ പറഞ്ഞു. നിലവിലെ ആക്രമണം ആഗോള ഐക്യത്തിന് ഭീഷണിയാണെന്ന് യുഎഇ അറിയിച്ചു.

Latest