Connect with us

Covid19

ബസിനകത്തും സാമൂഹിക അകലം പാലിക്കണം

Published

|

Last Updated

യാത്രക്കാര്‍ അകലം പാലിച്ച് ഇരിക്കുന്നതിനായി ബസിനകത്ത് നടത്തിയ സീറ്റ് ക്രമീകരണം

അബൂദബി | പൊതു ഗതാഗത വകുപ്പിന്റെ ബസില്‍ യാത്ര ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം ഐ ടി സി അറിയിച്ചു. യാത്രക്കാരുടെ ഇടയില്‍ സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ എല്ലാം നടപടികളും ബസിനകത്ത് ക്രമീകരിച്ചിട്ടുണ്ടെന്ന് ഐ ടി സി അറിയിച്ചു. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും പകര്‍ച്ചവ്യാധി ലക്ഷണമുള്ളവരും ബസ് യാത്ര ഒഴിവാക്കണം. വിവിധ റൂട്ടുകളില്‍ 36 ബസുകള്‍ 122 അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത് നഗരത്തിലെ ബസുകളില്‍ തിരക്ക് കുറയ്ക്കുകയും, യാത്രക്കാരുടെ ഇടയില്‍ സാമൂഹിക അകലം പാലിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് നഗരത്തിലെ എല്ലാ ശീതീകരിച്ച ബസ് സ്റ്റേഷനുകളും അടച്ചുപൂട്ടി. കൂടാതെ ഖലീഫ സിറ്റി, മുസ്സഫ എന്നിവിടങ്ങളിലെ എല്ലാ സൗജന്യ പൊതുഗതാഗത സേവനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചതായി അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അറിയിച്ചു.

Latest