Connect with us

Covid19

കൊവിഡ്: നീറ്റ് പരീക്ഷ മാറ്റിവച്ചു; മെയ് അവസാന വാരം നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | മേയ് മൂന്നിന് നടത്തേണ്ടിയിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ് യു ജി 2020) മാറ്റിവച്ചു. രാജ്യത്ത് കൊവിഡ് വൈറസ് പരക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. മേയ് അവസാന വാരം പരീക്ഷ നടത്താന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു. ഏപ്രില്‍ 15ന് ശേഷമാകും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുക. വിശദവിവരങ്ങള്‍ പിന്നീടറിയിക്കും.

പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്കും ഇവരോടൊപ്പം പോകുന്ന രക്ഷിതാക്കള്‍ക്കും വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതിന്റെ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

Latest