Connect with us

Covid19

രാജ്യം അടച്ചു: മൂന്നാഴ്ച ആരും പുറത്തിറങ്ങരുത്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് അര്‍ധരാത്രി പന്ത്രണ് മണിമുതല്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അടുത്ത 21 ദിവസം ഏറെ നിര്‍ണായകമാണെന്നും ഓരോ പൗരന്റേയും ജീവന്‍ രക്ഷിക്കാനാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിനായി 15,000 കോടി പാക്കേജും പ്രധാനമന്ത്രി പ്രഖ്യപിച്ചു.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവെയ്ക്കുന്നത്. പരിശോധന സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് 15,000 കോടി രൂപ വിനിയോഗിക്കുക

ലോക്ഡൗണ്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിടും. ഏപ്രില്‍ 14വരെയാണ് അടച്ച്പൂട്ടല്‍

ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തുടരുക. വീടുകളില്‍നിന്നും പുറത്തിറങ്ങരുത്. നിര്‍ദേശം കൃത്യമായി പാലിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷത്തേക്ക് പുറകോട്ട് പോകും . കൊവിഡ് അഗ്നിപോലെ അതിവേഗം വ്യാപിക്കുകയാണ്. അശ്രദ്ധക്ക് രാജ്യം വലിയ വില നല്‍കേണ്ടിവരും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പരീക്ഷണ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. വികസിത രാജ്യങ്ങള്‍പോലും കൊവിഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. സാമൂഹിക അകലം പാലിക്കലാണ് രോഗത്തെ ചെറുക്കാനുള്ള ഏക വഴി. പ്രധാനമന്ത്രി പോലും സാമൂഹി അകലം പാലിക്കണം- മോദി പറഞ്ഞു

Latest