Connect with us

Covid19

കൊവിഡ്: മുംബൈയിലും പട്‌നയിലും മരണം; രാജ്യത്ത് മരണസംഖ്യ ആറായി

Published

|

Last Updated

മുംബൈ/പട്‌ന | കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ടുപേര്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലും ബിഹാറിലെ പട്‌നയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ ആറായി ഉയര്‍ന്നു. മുംബൈയില്‍ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്ന 56കാരനാണ് മരിച്ചത്. മാര്‍ച്ച് 21നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നിലവില്‍ മഹാരാഷ്ട്ര സംസ്ഥാനത്ത് 84 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി. അസുഖം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77 പേരില്‍ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം കേസുകളും സ്ഥിരീകരിച്ചത്. ഇതില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. പുതിയതായി 13 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest