ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗായി ‘ജി ഒ കെ ഡയറക്ട്’ ആപ്പ്

Posted on: March 21, 2020 8:08 am | Last updated: March 21, 2020 at 3:11 pm


തിരുവനന്തപുരം | കൊവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ‘ജി ഒ കെ ഡയറക്ട്’ (GoKDirect ) മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗ് ലിസ്റ്റില്‍.
നിലവില്‍ നാല് ലക്ഷത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്്‌ഫോമിനു പുറമെ ഐ ഒ എസിലും ആപ്പ് ലഭ്യമാണ്.

കൊവിഡ്19 വിവരങ്ങളറിയാന്‍ ഒരു ദിവസം നാല് ലക്ഷം മിസ്ഡ് കോളുകളാണ് മൊബൈല്‍ ആപ്പിലേക്ക് എത്തിയത്. സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്തവർക്ക് പോലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമാക്കാനാണ് മിസ്ഡ് കോള്‍ സൗകര്യം.
ഏര്‍പ്പെടുത്തിയത്. മിഡ്‌സ് കോള്‍ ചെയ്ത് ആപ്പില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും എസ്എം എസ് ആയി സുപ്രധാന അറിയിപ്പുകള്‍ ലഭ്യമാകും.