Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; പത്ത് ദിവസത്തിനിടെ അഞ്ചിരട്ടി വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലും കോവിഡ്19 ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ പത്തു ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം നാല്‍പ്പതോളം കേസുകളാണു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധനവാണിത്.

241 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 136 കേസുകള്‍ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 പേര്‍ക്ക് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ രോഗം ബാധിച്ചത്. കോവിഡ്19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ചു മരണമാണു റിപ്പോര്‍ട്ട് ചെയ്തത്.

Latest