Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരീക്ഷണത്തില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കോവിഡ് ലക്ഷണമുള്ള വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനക്കയച്ചു.

കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ 65 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.സംസ്ഥാനത്ത് 18,013 പേരാണ് നിരീക്ഷണത്തിലുള്ളത്. 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രിയിലും. 2467 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1807ഉം നെഗറ്റീവാണ്.

സംസ്ഥാനത്ത് ഇതുവരെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് പൂര്‍ണമായും ഭേദമായി.
അതേ സമയം കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയത് ആശ്വാസകരമായി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ സഞ്ചാരപാത ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് അറിയുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും

---- facebook comment plugin here -----

Latest