Connect with us

Covid19

പിടിവിടാതെ കൊവിഡ്; ലോകത്ത് 6086 മരണം, 1,63,332 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

മിലാന്‍ | ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6086 ആയി. ഇതുവരെ 1,63,332 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5655 പേരുടെ നില അതീവ ഗുരുതരമാണ്. ഇതുവരെ 156 രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പാകെ കൊവിഡിന്റെ പിടിയിലാണ്. സ്‌പെയിനിലാണ് നിലവില്‍ രോഗം അതിവേഗം പടരുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 7735 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 1362 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. സ്‌പെയിനിലെ മൊത്തം മരണസംഖ്യ 291 ല്‍ എത്തിയിട്ടുണ്ട്.

ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും മരണ സംഖ്യ ഉയരുകയാണ്. ഇറാനില്‍ 724 ഉം ഇറ്റലിയില്‍ 1441 ഉം പേര്‍ മരിച്ചു. അതേസമയം, ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 25 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും സംഭവിച്ചു.

Latest