സഊദിയില്‍ ട്രക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

Posted on: March 15, 2020 12:40 pm | Last updated: March 15, 2020 at 12:40 pm

ദമാം | സഊദിയിലെ റിയാദില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആലത്തൂര്‍പടി മേല്‍മുറി സി കെ അബൂബക്കറിന്റെ മകന്‍ മൂസ കുഴിക്കണ്ടനാണ് (49) റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അല്‍ജില്ലയിലുണ്ടായ അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയെ നിസ്സാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂസ ഓടിച്ചിരുന്ന, മുനിസിപ്പാലിറ്റിയുടെ ജലവിതരണം ചെയ്യുന്ന ട്രക്കാണ് മറിഞ്ഞത്. കഴിഞ്ഞ 26 വര്‍ഷമായി അല്‍ജില്ല മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒമ്പത് മാസം മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. മയ്യിത്ത് അല്‍ഖുവൈയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിത്തീകരിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്.