Covid19
കൊവിഡ് 19: അമേരിക്കയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു
		
      																					
              
              
            
വാഷിങ്ടണ്‍ | കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയാന്‍ അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ഫണ്ടില്‍ നിന്ന് അമ്പത് ബില്യന്‍ യു.എസ്. ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് അറിയിച്ചു. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.
കോവിഡ് 19 ബാധിച്ച് 120 പേര്‍ മരിച്ച സ്‌പെയ്‌നിലും ശനിയാഴ്ച മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം അറിയിച്ചത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          