Connect with us

Covid19

കൊവിഡ് 19: ഇന്ത്യയടക്കം 50 രാജ്യങ്ങളിലേക്ക് സഊദി യാത്രാ വിലക്കേര്‍പ്പെടുത്തി

Published

|

Last Updated

ദമാം |  കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യ ഇന്ത്യടക്കം 50 രാജ്യങ്ങളിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, കുവൈറ്റ്, ലെബനന്‍, ഒമാന്‍, സിറിയ, തുര്‍ക്കി, യു എ ഇ, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, ജിബൂട്ടി, എറിത്രിയ, എത്യോപ്യ, കെനിയ, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, ആസത്രേലിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി. ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്,മാള്‍ട്ട, നെതര്‍ലാന്റ്‌സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍,സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സഊദിയിലേക്ക് മടങ്ങുന്നതിന് അനുമതിയില്ല. കരമാര്‍ഗമുള്ള മുഴുവന്‍ പ്രവേശനകവാടങ്ങളിലും യാത്രാ വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്, എന്നാല്‍ ചരക്കു നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും സഊദിയില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് യാത്രക്ക് തടസ്സമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിനിടെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താത്കാലികമായി റദ്ധാക്കിയതോടെ ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് ഉംറ തീര്‍ഥാടനത്തിനെത്തിയ അറുപതിലേറെ പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ജിദ്ദയില്‍ കുടുങ്ങി. ഇവരെ ഉടന്‍ തന്നെ നാട്ടിലെക്കുന്നതിനായി ഇന്ത്യയിലെ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.