Connect with us

Kerala

മലപ്പുറത്തും പക്ഷിപ്പനി; പരിശോധനക്കയച്ച സാമ്പിളുകളില്‍ മൂന്നില്‍ രണ്ടും പോസിറ്റീവ്

Published

|

Last Updated

തിരൂരങ്ങാടി | മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പാലത്തിങ്ങല്‍ പ്രദേശത്തെ ഒരു വീടിനോടു ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികള്‍ ചത്തതോടെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനക്കായി ഭോപ്പാലിലേക്കയച്ച സാമ്പിളുകളില്‍ മൂന്നില്‍ രണ്ടും പോസിറ്റീവാണെന്നി അധികൃതര്‍ക്ക് പറഞ്ഞു.

പക്ഷിപ്പനി സ്ഥിരീകരിച്ചതിതെ തുടര്‍ന്ന് മലപ്പുറം കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു. രോഗബാധ കണ്ടെത്തിയ പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, കോഴിക്കോട്ടെ കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Latest