Connect with us

National

യെച്ചൂരിയെ വീണ്ടും സി പി എം രാജ്യസഭയിലേക്കയക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന സി പി എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പോളിറ്റ്ബ്യൂറോ തള്ളിയതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ മാര്‍ച്ച് ആറിന് ചേര്‍ന്ന അവൈലബിള്‍ പി ബി യോഗത്തില്‍ തീരുമാനമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 26നാണ് ബംഗാളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്. ഋതബൃതാ ബന്ധോപാധ്യായയെ സി പി എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് തിരഞ്ഞെടുപ്പ്. ബംഗാളില്‍ സി പി എമ്മിനുള്ള ഏക സീറ്റായിരുന്നു ഇത്. നിലവിലെ സാഹചര്യത്തില്‍ സി പി എമ്മിന് ഒറ്റക്ക് ഒരാളെ ജയിപ്പിക്കാനുള്ള ശേഷിയില്ല. ഇടതുപാര്‍ട്ടികള്‍ക്ക് 28 എം എല്‍ എമാരാണുള്ളത്. രാജ്യസഭാ സീറ്റില്‍ ജയിക്കണമെങ്കില്‍ 46 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സി പി എമ്മിന്റെ സ്ഥാനാര്‍ഥിക്ക് ജയിക്കാനാകൂവെന്നതാണ് വസ്തുത.

തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിയായ ടി കെ രംഗരാജന്റെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കുന്നതോടെ രാജ്യസഭയിലെ സി പി എം അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങും. ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് അഞ്ചില്‍ കുറവ് പ്രതിനിധികളാണെങ്കില്‍ അവര്‍ക്ക് രാജ്യസഭയില്‍ ചര്‍ച്ചക്കായി ലഭിക്കുന്ന സമയം വളരെ കുറയും.

Latest