Connect with us

Gulf

ലുലുവില്‍ ജൈവ ഉത്പന്നങ്ങളുടെ മേളക്ക് തുടക്കം

Published

|

Last Updated

അബൂദബി | ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തില്‍ ലുലുവില്‍ ജൈവ ഉത്പന്നങ്ങളുടെ മേളക്ക് തുടക്കമായി. ജൈവ പച്ചക്കറികള്‍, പഴങ്ങള്‍, അവയില്‍ നിന്നുണ്ടാക്കിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയടക്കം ആയിരത്തോളം ഉത്പന്നങ്ങളുടെ ശേഖരമാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ ഒരുക്കിയിട്ടുള്ളത്. ലുലു ഖാലിദിയ മാളില്‍ മേളയുടെ ഉദ്ഘാടനം സായിദ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ മുഹമ്മദ് സൈഫ് അല്‍ അരീഫി നിര്‍വഹിച്ചു. ലുലു അബൂദബി റീജ്യണ്‍ ഡയറക്ടര്‍ ടി പി അബൂബക്കര്‍ സംബന്ധിച്ചു.

ജനങ്ങള്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് പരിഗണിച്ചാണ് ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ വലിയ നിര ലുലുവില്‍ ഒരുക്കിയിട്ടുള്ളതെന്ന് അബൂബക്കര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest