Connect with us

Covid19

രാജ്യത്ത് കൊറോണ കേസുകളില്‍ ഒരാഴ്ചക്കിടെ ദ്രുതഗതിയിലുള്ള വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളില്‍ ഒരാഴ്ചക്കിടെയുണ്ടായത്‌ ദ്രുതഗതിയിലുള്ള
വര്‍ധന. ഒരാഴ്ചക്കു മുമ്പ് ആറു കേസുകളാണ് കോവിഡ് 19 പോസിറ്റീവ് ആയിരുന്നതെങ്കില്‍ ഇപ്പോഴത് 29ലേക്ക് ഉയര്‍ന്നു. ഇതില്‍ 23ഉം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്. ഡല്‍ഹിക്കു പുറമെ ജയ്പൂര്‍, രാജസ്ഥാന്‍, ഹൈദരാബാദ് നഗരങ്ങളിലാണ് കൊറോണ കേസുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ മയൂര്‍ വിഹാര്‍ നിവാസിക്കാണ് ആദ്യം കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് ഇയാളുടെ ആഗ്രയിലുള്ള ആറു ബന്ധുക്കളിലേക്കും രോഗം പടരുകയായിരുന്നു. ഇയാളുമായി ബന്ധം പുലര്‍ത്തിയ 88 പേര്‍ നിരീക്ഷണത്തിലാണ്.

കൊറോണ പോസിറ്റീവായി കണ്ടെത്തിയ 14 ഇറ്റലിക്കാരും ഒരു ഇന്ത്യക്കാരനും ഡല്‍ഹിയിലെ ക്വാറന്റൈന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ള ഐ ടി ബി പി ചാവ്‌ല ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സര്‍ക്കാര്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇന്നലെ ഗുരുഗ്രാമിലെ പേ ടിഎം ജീവനക്കാരനായ ഒരാളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Latest