Connect with us

Kerala

മെത്രാന്‍ കായല്‍ നികത്താനുള്ള യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | ടൂറിസം പദ്ധതി നടപ്പാക്കാനായി കോട്ടയം കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ നികത്താന്‍
യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ ഉത്തരവ് റദ്ദാക്കി. മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് ഒന്നിന് പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭ റദ്ദാക്കിയത്. സ്വകാര്യ കമ്പനിയായ റെക്കിന്‍ഡോക്കാണ് കായല്‍ നികത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എ കെ ബാലന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് കായല്‍ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം പത്തനംതിട്ടയില്‍ സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ മുന്‍ സര്‍ക്കാറിന്റെ നടപടിയും റദ്ദാക്കിയിട്ടുണ്ട്. ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കര്‍ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നല്‍കിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ തുടര്‍ പരിശോധന നടത്തും.

Latest