Connect with us

Covid19

ഇറ്റാലിയന്‍ പൗരന്റെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആദ്യ സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ജയ്പൂരിലെ സവായി മാന്‍ സിംഗ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. അറുപത്തിയൊമ്പതുകാരനായ ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യക്കും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.

കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നു യോഗം ചേരും. അടുത്തയിടെ വിദേശ സന്ദര്‍ശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടു നോയിഡയിലെ ആയിരം കമ്പനികള്‍ക്ക് അധികൃ തര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.