Connect with us

Kerala

ട്രെയിനുകളില്‍ ഭിന്നലിംഗക്കാരുടെ പണപ്പിരിവ്; പരിശോധന ശക്തമാക്കി ആര്‍ പി എഫ്

Published

|

Last Updated

കൊച്ചി | ട്രെയിനുകളില്‍ ഭിന്നലിംഗക്കാര്‍ യാത്രക്കാരെ ശല്യപ്പെടുത്തുകയും നിര്‍ബന്ധിത പണപ്പിരിവ് നടത്തുകയും ചെയ്യുന്നതായി വ്യാപക പരാതി. രാത്രിയിലാണ് ഭിന്നലിംഗക്കാര്‍ ഒറ്റക്കോ കൂട്ടമായോ ട്രെയിനില്‍ കയറി പ്രശ്‌നമുണ്ടാക്കുന്നത്. പണം കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്.

പരാതി വര്‍ധിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍ പി എഫ്) അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ട്രെയിനുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ രണ്ടാഴ്ചക്കിടെ എട്ടുപേരെ സംഘം പിടികൂടി. ഉത്തരേന്ത്യക്കാരായ ഇവര്‍ റിമാന്‍ഡിലാണ്. കൂടുതലായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിനുകളിലാണ് പണപ്പിരിവ് നടക്കുന്നതെന്ന് ആര്‍ പി എഫ് വൃത്തങ്ങള്‍ പറഞ്ഞു.