Connect with us

National

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജികള്‍ വിശാല ബഞ്ചിന് വിടില്ല; ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയുടെ ഭരണഘടനാ സാധുത ചെയ്തുള്ള ഹരജികള്‍ വിശാല ബഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ച് തന്നെ കേസ് പരിഗണിക്കുമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് കെ. കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

2019 ആഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു പുറമെ, ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു.