അതിവേഗ ഇന്റർനെറ്റ് സംവിധാനവുമായി ബി എസ് എൻ എൽ

Posted on: February 29, 2020 3:07 pm | Last updated: February 29, 2020 at 3:08 pm


കൊച്ചി | വാർത്താവിനിമയ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബി എസ് എൻ എൽ ആരംഭിക്കുന്ന ഭാരത് എയർ ഫൈബർ, ഐ പി ടി വി സേവനങ്ങൾ ആരംഭിച്ചു. നിലവിൽ ഫൈബർ കേബിളുകളിലൂടെയുള്ള കണക്‌ഷനുകളിൽ നിന്ന് വ്യത്യസ്തമായി റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് സംവിധാനം നൽകുന്ന ഭാരത് എയർ ഫൈബർ പദ്ധതിക്ക് രാജ്യത്ത് ആദ്യമായാണ് കൊച്ചിയിൽ തുടക്കമിടുന്നത്.

ALSO READ  വാട്ട്‌സാപ്പില്‍ വെക്കേഷന്‍ മോഡ് വീണ്ടും

ഫൈബർ കണക്‌ഷനുകളിൽ കൂടി വോയ്‌സ്, ഡാറ്റ ഇവയ്‌ക്കൊപ്പം ടെലിവിഷൻ ചാനലുകൾ കൂടി ലഭ്യമാക്കുന്ന ഐ പി ടി വി പദ്ധതിയും ഇതോടൊപ്പം തുടങ്ങി.