Connect with us

Kerala

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കൊച്ചി |പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തു. തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു