Connect with us

Gulf

'മറൈന്‍ ഗണ്‍സ്': സഊദി -യു.എസ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

Published

|

Last Updated

ദമാം | സഊദിയും -അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി
യുഎസ് നാവികസേനയുടെ പങ്കാളിത്തത്തോടെ നടക്കുന്ന “മറൈന്‍ ഗണ്‍സ്” സൈനികാഭ്യാസത്തിന് തുടക്കമായി.

സമുദ്ര സുരക്ഷയും സഊദി റോയല്‍ നേവിയും അമേരിക്കന്‍ നാവികസേനയും തമ്മിലുള്ള യുദ്ധാനുഭവങ്ങളുടെ കൈമാറ്റവും മെച്ചപ്പെടുത്തുകയാണ് സൈനികാഭ്യാസം ലക്ഷ്യമിടുന്നതെന്ന് മറൈന്‍ ഡിഫന്‍ഡര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ഹമീദ് അല്‍ ഗാംദി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും, അറേബ്യന്‍ ഉല്‍കടലിലും ഒരാഴ്ച കാലം അഭ്യാസം നീണ്ടുനില്‍ക്കും. നാവികസേനയുടെ തത്സമയ ഡ്രില്ലുകളും പരിശീലന പ്രകടനങ്ങളും അഭ്യാസത്തിന്റെ ഭാഗമായി നടക്കും.

Latest