Connect with us

Gulf

സഊദി സ്‌പോര്‍ട്‌സ് മേധാവി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

റിയാദ് | സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി എസ് എ) ചെയര്‍മാന്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ തുര്‍ക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ഫാര്‍നോയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ കായിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക, സംയുക്ത പരിപാടികള്‍ സജീവമാക്കുക, എല്ലാ കായിക ഇനങ്ങളിലും മത്സരശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

Latest