Connect with us

International

കൊറോണ: ചൈനീസ് ഓട്ടോ എക്‌സ്‌പോ മാറ്റിവച്ചു

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ ഷോകളിലൊന്നായ ചൈനയിലെ ഹോങ്കോങ്ങ് ഓട്ടോ എക്‌സ്‌പോ മാറ്റിവച്ചു. ഏപ്രില്‍ 21 മുതല്‍ 30 വരെ തീയതികളില്‍ ബീജിംഗിലായിരുന്നു ഈവര്‍ഷത്തെ എക്‌സ്‌പോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വിശാലമായ ഇവന്റില്‍ ലോകത്തെ പ്രമുഖ കമ്പനികളാണ് പങ്കെടുക്കേണ്ടിയിരുന്നത്. ഹോങ്കോങ്ങ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മൂലം കോടികളുടെ നഷ്ടമാണ് ചൈനക്ക് നേരിടേണ്ടി വരുന്നത്. വൈറസ് ബാധയുടെ വ്യാപനം കൂടിയതോടെ ചൈന പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ലോക രാജ്യങ്ങള്‍ പൂര്‍ണമായും മാര്‍ച്ച് വരെ നിര്‍ത്തലാക്കിയിട്ടുണ്ട്.

ചൈനയിലെ മറ്റ് പ്രധാന ഇവന്റുകളായ ഷാങ്ഹായ് ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സ്, മറ്റ് കായിക ഇവന്റുകള്‍, ഹോങ്കോങ് കലോത്സവം തുടങ്ങിയവയും മാറ്റിവക്കും. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എക്‌സ്‌പോ തീയതി മാറ്റിവെക്കുകയാണെന്ന് സംഘാടകര്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Latest