Connect with us

National

ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നിര്‍ത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി  |രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതുഇടങ്ങളിലും നല്‍കിയിരുന്ന സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. 2015 മുതല്‍ തുടങ്ങിയ സേവനം ഈ വര്‍ഷത്തോടെ നിര്‍ത്തുമെന്നും സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി.

മൊബൈല്‍ ഡാറ്റാ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്കെത്തിയെന്നും കണക്ടിവിറ്റി സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സ്റ്റേഷനുകളില്‍ അടക്കം കൂടുതല്‍ ഉപയോക്താക്കള്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതിയിലൂടെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് ഗൂഗിളിനും പങ്കാളികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സെന്‍ഗുപ്ത വ്യക്തമാക്കി.

Latest