പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്

Posted on: February 14, 2020 12:40 pm | Last updated: February 14, 2020 at 12:40 pm


ന്യൂഡൽഹി | ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ച ധീരജവാൻമാരുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി 14നാണ് കശ്മീരിലെ പുൽവാമ ജില്ലയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തീവ്രവാദി സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റിയത്. ഇതിൽ 40 സി ആർ പി എഫ് ജവാൻമാരാണ് വീര്യമൃതുവരിച്ചത്.

കേരളത്തിലെ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറും ഇതിൽ ഉൾപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.