ഇറാനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ ഭൂകമ്പം; ആളപായമില്ല

Posted on: February 13, 2020 10:53 pm | Last updated: February 13, 2020 at 10:55 pm

ടെഹ്‌റാന്‍ |  ഇറാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖുറാസാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഭൂചലനം. പ്രാദേശിക സമയം 03:16 ന് റിക്ടര്‍ സ്‌കെയിലില്‍ 4.5 ലെ ഭൂചലനം രേഖപ്പെടുത്തിയതായി ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ജിയോഫിസിക്കല്‍ വകുപ്പിനെ ഉദ്ധരിച്ച് ഇറാനിയന്‍ ന്യൂസ് ഏജന്‍സി (ഐ ആര്‍ എന്‍ എ) റിപ്പോര്‍ട്ട് ചെയ്തു .ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഖൊറാസാന്‍ പ്രവിശ്യയിലെ അടിയന്തര സംഘടന ഡയറക്ടര്‍ ജനറല്‍ സയ്യിദ് അബുല്‍ ഹസന്‍ മിര്‍ജിലി പറഞ്ഞു. പര്‍വതപ്രദേശമായ തബാസ് പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഭൂകമ്പത്തിന്റെ ശക്തി അനുഭവപ്പെട്ടത്.