വിറ്റാര ബ്രെസ 15ന് ഇന്ത്യൻ വിപണിയിൽ

Posted on: February 13, 2020 4:19 pm | Last updated: February 13, 2020 at 4:19 pm


ന്യൂഡൽഹി | ഈ മാസം 15ന് വിറ്റാര ബ്രെസ ഇന്ത്യൻ വിപണിയിലിറക്കുമെന്ന് മാരുതി സുസുകി. ഏറെ നാള ത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതിയുടെ ജനപ്രിയ കോമ്പാക്ട് എസ്‌ യു വി മോഡലായ ബ്രെസയുടെ പെട്രോള്‍ പതിപ്പ് കന്പനി അവതരിപ്പിച്ചത്. എന്നാൽ, വാഹനത്തിന്റെ വിലയോ വിപണിയിലിറക്കുന്ന തീയതിയോ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

പുറം മോടിയില്‍ ഉള്ളതിനെക്കാൾ വലിയ മാറ്റങ്ങളോടെയുള്ള എൻജിനുമായാണ് വിറ്റാര ബ്രെസ വിപണിയിലെത്തുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എൻജിന്‍ മാറ്റി 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസക്ക് കന്പനി നൽകിയിരിക്കുന്നത്. ഈ വർഷം ഏപ്രിലോടെ ഡീസല്‍ മോഡലുകൾ പിന്‍വലിക്കാനുള്ള മാരുതിയുടെ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കരിച്ച പതിപ്പ്.